മുല്ലനേഴി ഇല്ലായിരുന്നെങ്കിൽ
മലയാളത്തിലെ പതിതരായ പാവം മനുഷ്യരുടെ സ്വപ്നങ്ങൾക്ക് ഭാഷയില്ലാതെ പോകുമായിരുന്നു.ജീവിതത്തിന്റെ
കെട്ടുകാഴ്ചകളിൽ അവർ നഷ്ടപ്പെട്ടുപോകുമായിരുന്നു.ഭാഷയുടെ നാട്ടുവെളിച്ചം കൊണ്ടാണ്
മുല്ലനേഴി എഴുതിയത്.തെളിമലയാളത്തിന്റെഎഴുത്ത്.തോളിൽകയ്യിട്ടുനടക്കുന്ന സൌഹൃദമാണ തിന്റെ
സഹജഭാവം.താങ്ങാനും തണലാകാനും കുപിതനാകാനുമുള്ള സന്നദ്ധതയുടെ ഹൃദയവാഗ്ദാനം.
സാധാരണ മനുഷ്യരെയാണ്
മുല്ലനേഴി അഭിസംബോധന ചെയ്തത്.മണ്ണും പ്രകൃതിയുമായിനേരിട്ടു ബന്ധപ്പെട്ട മനുഷ്യരെ.മുല്ലനേഴി
അവരോടൊപ്പം നിൽക്കുകയും അനുഭവങ്ങൾപങ്കിടുകയുംഅവരുടെകവിയാകുകയുംചെയ്തു.ഊതിവീർപ്പിക്കപ്പെട്ട
അസ്തിത്വപ്രശ്നങ്ങളായിരുന്നില്ലഎന്നുംസാധാരണ ക്കാരന്റെഉൽക്കണ്ഠകൾ .അതിജീവനവുമായിബന്ധപ്പെട്ടപ്രാഥമികപ്രശ്നങ്ങ
ളാണ്.അതു കൊണ്ട് മുല്ലനേഴി ഭാഷയിലെ പരീക്ഷണങ്ങളിലേക്കോ കാവ്യരൂപങ്ങളുടെ പരിഷ്കരണങ്ങളിലേക്കോ
വിപ്ലവം നയിച്ചില്ല.
സാമൂഹികപ്രതിബദ്ധത
പരിഹസിക്കപ്പെടേണ്ട പദമല്ലെന്ന് അദ്ധേഹം നിരന്തരം ഓർമ്മിപ്പിച്ചു. മനുഷ്യത്വത്തെ ഒറ്റിക്കൊടുക്കുന്നവരുടെ
ശത്രുപക്ഷത്തുനിന്നു.
സമതലമാണ് മുല്ലനേഴിയുടെനിത്യപ്രമേയം.സമതലംഒരു
പ്രത്യയശാസ്ത്രപ്രയോഗമാണ്.ആത്യന്തികമായിഒരു രാഷ്ട്രീയവിവക്ഷയും.കാഴ്ചയിലെ സാമൂഹികതയാണ്
സമതലത്തിന്റെ സൌന്ദര്യശാസ്ത്രം.അധികാരബന്ധങ്ങളിലെ നിമ്നോന്നതങ്ങൾക്കെതിരായ നിലപാട്.അതു
വർഗ്ഗരാഷ്ട്രീയ നിലപാടായി എഴുത്തിനു കരുത്തുപകരുന്നു.
സമകാലികതയും സാർവകാലികതയും
ഒരേയളവിൽ ചേരുന്നുണ്ട് മുല്ലനേഴിയിൽ.സമകാലികതയിൽ നിന്ന് സാർവകാലികതയെ തൊടുന്ന എഴുത്താണത്.മണ്ണിൽ
ഉറച്ചുനിന്ന് ആകാശത്തെ തൊടുന്നതാണ് മുല്ലനേഴിയുടെ ജിവിതത്തിന്റേയും കവിതയുടെയും വഴി.എല്ലാമനുഷ്യർക്കും
ഒരേ ആകാശം വീണുകിട്ടുന്നതിനെപ്പറ്റിയുള്ള പ്രതീക്ഷകൾ അവയിൽ കാണാം.ഇന്നലെയോളം കണ്ട കിനാവുകൾ
ഈ ജന്മം തന്നെ നേടാനുള്ള കുതിപ്പുകളും.
നവോത്ഥാനമൂല്യങ്ങളുടെ
ഊർജ്ജമായിരുന്നു മുല്ലനേഴിക്കു പാരമ്പര്യം.പുതിയകാലത്തെ പുരോഗമനപ്രസ്ഥാനങ്ങളോടൊപ്പം
നടന്നു വിയർക്കുമ്പോഴും തളരാതെ കാത്ത ശക്തി.ശാസ്ത്രസാഹിത്യപരിഷത്തുംദേശാഭിമാനി സ്റ്റ്ഡീസർക്കിളും
പുരോഗമനകലാസാഹിത്യസംഘവും അദ്ധേഹത്തിനു ജീവിതത്തിലെ വഴിത്താവളങ്ങൾ മാത്രമായിരുന്നില്ല.എടുത്തും
കൊടുത്തും വളരാനും വളർത്താനുമുള്ള മഹാപ്രസ്ഥാനങ്ങൾ തന്നെയായിരുന്നു.ഒഴുക്കിനെതിരെ നിന്താൻ
പഠിപ്പിക്കുന്ന പരീക്ഷണശാലകൾ.
കവി,ഗാനരചയിതാവ്,നടൻ
എന്നിങ്ങനെയെല്ലാം മുല്ലനേഴിയിലെ നാടൻ മനുഷ്യൻ വ്യത്യസ്തരൂപഭാവങ്ങൾകൈക്കൊണ്ടു.കാളിയെപ്പോലുംകളിയാക്കുന്ന
‘നാറാണത്തുപ്രാന്ത ‘നിലേക്കു മുല്ലനേഴിയിൽ നിന്ന് അധികം ദൂരമില്ല..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ